സംസ്ഥാന മന്ത്രിസഭ പുനസംഘടന ഉടൻ, കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാർ ​

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന ചർച്ചകളിലേക്ക് സിപിഎം. കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിൽ എത്തുമെന്ന് സൂചന. എൽഡിഎഫിലെ മുൻധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. ഗണേഷ് കുമാർ മന്ത്രിസഭയിലെത്തുമെന്നാണ് വിലയിരുത്തൽ.

ആന്റണി രാജുവിന് പകരം കെബി ഗണേഷ് കുമാറിനെ ഗതാഗത വകുപ്പ് ഏൽപ്പിക്കാനാണ് സാധ്യത. എന്നാൽ ​ഗണേഷ് കുമാറിന് ​ഗതാ​ഗതവകുപ്പ് താൽപര്യമില്ലാത്തതിനാൽ എകെ ശശീന്ദ്രന് ഗതാഗത വകുപ്പ് നൽകി വനം വകുപ്പ് ഗണേഷിനെ ഏൽപ്പിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയാകും.

വീണാ ജോർജിനെ സ്പീക്കർ ആക്കി ഷംസീറിന് മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനായി സിപിഎം നേതൃയോഗത്തിന് ശേഷം ഇടതുമുന്നണി യോഗം ചേരും