പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം.നടൻ അലൻസിയർ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ വിവാദപരമാർശം.

“നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കുട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും” പുരസ്കാരദാന ചടങ്ങിൽ അലൻസിയർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാര വിതരണം നിർവഹിച്ചത്.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിനിടയിലുള്ള അലൻസിയറിന്റെ വിവാദ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്