തിരുവനന്തപുരം: നിപ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്.തോന്നയ്‌ക്കൽ ഐഎവിയിലാണ് വിദ്യാർത്ഥിയുടെ സ്രവ സാംപിൾ പരിശോധിച്ചത്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ സ്ത്രീയുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. പനി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെയും നിരീക്ഷണത്തിലാക്കിയത്. കാട്ടാക്കട സ്വദേശിയായ സ്ത്രീയുടെ ബന്ധുക്കൾ കോഴിക്കോട് നിന്ന് വന്നിരുന്നു.
പുതിയ പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ല.നിലവിൽ രണ്ടാം തരംഗം ഇല്ല.രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്രോഗ്യനിലയും തൃപ്തികരമാണ്.
കോഴിക്കോട് നിപ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചു.നിപ പോസിറ്റീവ് ആയവർക്ക് മരുന്നു നൽകുന്നുണ്ടെന്നും ആന്റിബോഡി ഇപ്പോൾ കൊടുക്കേണ്ടതില്ലെന്നും വീണാ ജോർജ് അറിയിച്ചു.