ബ്രസീലിൽ വിമാനം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ബ്രസീലിൽ ബാഴ്‌സലോസിൽ  വിമാനം തകർന്ന് 14 പേർ മരിച്ചു.  ശനിയാഴ്ച നടന്ന വിമാന അപകടത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ  വിമാനം തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിൽ യാത്രക്കാരെല്ലാം ബ്രസീലിൽ നിന്നുള്ളവരാണെന്നാണ് വ്യക്തമായത്. സ്‌പോർട്‌സ് ഫിഷിംഗിനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമാതാക്കളായ എംബ്രയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ ഇഎംബി-110 വിമാനമാണ് തകർന്നുവീണത്.സ്‌പോർട്‌സ് ഫിഷിംഗിനായി പോയ യാത്രക്കാരെല്ലാം ബ്രസീലിൽ നിന്നുള്ളവരാണ്.