യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വയനാട്: യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വയനാട് പനമരം സ്വദേശി അനീഷ (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ വീട്ടിലെത്തിയ മുകേഷ് അനീഷയെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ നവംബറിലാണ് അനീഷയും മുകേഷും വിവാഹിതരായത്.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.