തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനെ ചൊല്ലി ത‍ര്‍ക്കം, സുഹൃത്തിനെ വെട്ടിക്കൊന്നു

കൊല്ലം : തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലം തേവലക്കരയില്‍ സുഹൃത്തിനെ വെട്ടിക്കൊന്നു.തേവലക്കര സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദേവദാസ് തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപിച്ചു. എന്നാൽ ലോട്ടറി നറുക്കെടുപ്പിന് മുമ്പായി ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചപ്പോൾ അത് നൽകാൻ വിസമ്മതിച്ചു. ടിക്കറ്റിന്റെ പേരിലുണ്ടായ ത‍ര്‍ക്കവും വാക്കേറ്റത്തിനുമിടെ അജിത് ദേവദാസിന്റെ കൈയ്യില്‍ വെട്ടുകയായിരുന്നു.

അജിത്തിനെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു.ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണെന്ന് പോലീസ് അറിയിച്ചു.