ബാത്ത് ആൻഡ് ബോഡി വർക്ക്സ് സ്റ്റോർ കൊച്ചിയിൽ

കൊച്ചി: അമെരിക്കൻ സുഗന്ധദ്രവ്യങ്ങ ളുടെ ലോകത്തിലെ പ്രമുഖ സ്പെഷ്യാലി റ്റി റീട്ടെയ്ലറുകളിലൊന്നായ ബാത്ത് ആ ൻഡ് ബോഡി വർക്ക്സ്, കൊച്ചിയിലെ ഫോറം മാളിൽ പുതിയ സ്റ്റോർ തുറന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യത്തെ സ്റ്റോർ ആണിത്.

ആഗോള ഫാഷൻ, ലൈഫ്സ്റ്റൈൽ റീ ട്ടെയ്ൽ കൂട്ടായ്മയായ അപ്പാരൽ ഗു പ്പ്, 2018ൽ ആണ് ബാത്ത് ആൻഡ് ബോഡി വർക്ക്സ് ഇന്ത്യയിലേക്ക് കൊ ണ്ടു വന്നത്. തുടർന്ന് സ്ത്രീകളും പുരു ഷന്മാരും ഏറ്റവും കൂടുതൽ ആവശ്യ പ്പെടുന്ന ഹോം ഫ്രാഗ്രൻസ് ബ്രാൻഡു കളിലൊന്നായി ഇത് മാറുകയും ചെ യ്തു. 1460 ചതുരശ്രയടിയിലാണ് കൊ ച്ചിയിലെ ബാത്ത് ആൻഡ് ബോഡി വ ർക്ക്സ് സ്റ്റോർ. ശരീരത്തിനും വീടിനു മുള്ള സവിശേഷമായ സുഗന്ധങ്ങൾ സ്റ്റോർ വാഗ്ദാനം ചെയ്യുന്നു. കമ്പനിയു ടെ ഇന്ത്യയിലെ 34-ാമത്തെ സ്റ്റോറാണിത്.

നിലവിൽ ന്യൂഡൽഹി, മുംബൈ, ബംഗ ളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, ചണ്ഡീഗഡ് തുടങ്ങിയ 17 നഗരങ്ങളിലായി 33 സ്റ്റോറുകളുടെ ശൃംഖല ബാത്ത് ആ ൻഡ് ബോഡി വർക്ക്സിനുണ്ട്.