2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കുന്നു.കൈവശമുള്ള 2000 നോട്ടുകൾ മാറ്റാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 മെയ് 23 മുതൽ 2023 സെപ്റ്റംബർ 30 വരെയാണ് RBI നിശ്ചയിച്ചിട്ടുള്ളത്.

സെപ്‌റ്റംബർ 30 വരെ ആളുകള്‍ക്കായി എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് വിൻഡോ തുറന്നിരിക്കുമെന്ന് ആർബിഐ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് വിൻഡോ പിന്നീടുള്ള തീയതിയിലേക്ക് നീട്ടുമോ എന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളൊന്നും തത്കാലം RBI പുറത്തുവിട്ടിട്ടില്ല.

സമയപരിധിക്ക് ശേഷം 2000 രൂപ നോട്ടുകൾ അനധികൃത ടെൻഡറായി മാറുമെന്ന കാര്യം അതില്‍ പരാമർശിക്കുന്നില്ല. അവ നിയമപരമായി അംഗീകരിക്കപ്പെട്ട കറൻസിയായി തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 തിനുശേഷം, ബാങ്കുകൾ 2000 രൂപ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യില്ല. 2000 രൂപ നോട്ടുകൾ 2023 സെപ്റ്റംബർ 30 ന് ശേഷവും നിർദ്ദിഷ്ട ആർബിഐ ഓഫീസുകളിൽ മാറ്റാവുന്നതാണ്.

സെപ്റ്റംബർ 1 വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 3.32 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ അതായത്, അച്ചടിച്ച 93% നോട്ടുകള്‍ സർക്കുലേഷനിൽ നിന്ന് തിരിച്ചെത്തിയിരുന്നു.