2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ്.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു.സിനിമയുടെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അർഹതപ്പെട്ട വിജയമാണിതെന്ന് നടന്‍ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി പ്രഖ്യാപിച്ചത് കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ്.കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയമായിരുന്നു.
കേരളത്തിൽ നിന്നുള്ള ഒരു ചിത്രത്തിന് നോമിനേഷൻ ലഭിച്ചതിൽ സന്തോഷമെന്ന് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു.നിരൂപക പ്രശംസ നേടിയ 2018 ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു