ജിസിസി രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസയുമായി യുഎഇ

അബുദാബി : ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ (ജിസിസി) അംഗമായിട്ടുള്ള ആറ് രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസ സംവിധാനം പരിഗണിക്കുന്നതായി യുഎഇ ധനകാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു.

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് വിസ രഹിതയാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.ഇവിടെ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേറെ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ചില രാജ്യങ്ങള്‍ വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

അബുദാബിയില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി സമ്മിറ്റില്‍ ചൊവ്വാഴ്ച പങ്കെടുത്തു സംസാരിക്കുകയായിരുന്നു അല്‍ മാരി.