കൊച്ചി: ജംഷഡ്പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചു.ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാമത്തെ ജയമാണിത്. ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
എഴുപത്തിനാലാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ വലയിലെത്തിച്ചു.ഡയമന്റകോസ് ലൂണയ്ക്കു നൽകിയ പന്ത് ലൂണ മനോഹരമായ ഫിനിഷിലൂടെ ജംഷഡ്പൂർ എഫ്‌സിയുടെ വലയിലെത്തിച്ചു.