ഡൽഹി കൊച്ചി എക്സ്പ്രസ് വേ, ചെന്നൈയും തിരുവനന്തപുരവും ബെം​ഗളൂരുവും ബന്ധിപ്പിക്കും. കേന്ദ്ര സർക്കാർ

ചെന്നൈ: ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നഗരങ്ങളേയും ഡൽഹിയുമായി ബന്ധിപ്പിക്കുന്ന ഒരു പാത വരുന്നു.പുതിയൊരു സ്വപ്നപാത കൂടി കേരളത്തിലേക്ക് എത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

ഡൽഹിയിൽ നിന്നും സൂറത്ത്, നസിക്, അഹമ്മദ്നഗർ, കർണൂൽ വഴി ചെന്നൈയിൽ എത്തുന്നതാണ് പുതിയ റോഡ് പദ്ധതി. പിന്നീട്, ഈ പാത കന്യാകുമാരി വഴി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും നീളും അതിന് ശേഷം ഐടി ഹബ്ബുകളായ ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും എത്തിക്കാനാണ് കേന്ദ്ര ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്.ചെന്നൈയിൽ നടന്ന അശേക് ലൈലാൻഡിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് സംസാരിച്ചപ്പോഴാണ് നിതിൻ ഗഡ്കരി ഇക്കാര്യങ്ങൾ‌ പറഞ്ഞത്.

258 കിലോമീറ്റർ ദൈർഖ്യമുള്ള ബെംഗളൂരു – ചെന്നൈ നാലുവരി ഹൈവെ ബെംഗളൂരുന് സമീപമുള്ള ഹൊസകൊട്ടെയിൽ നിന്നുമാണ് തുടങ്ങുക. ചെന്നൈ സബർബനോട് ചേർന്നുള്ള ശ്രീപെരുമ്പത്തൂർ വരെയാണ് ഈ പാത എത്തുന്നത്. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ 120 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കാൻ സാധിക്കും.നിയന്ത്രിതമായി മാത്രം പ്രവേശനത്തിന് അനുമതിയുള്ള  ഈ പാത. കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

ഹൊസ്‌കോട്ട്, മാലൂർ, ബംഗാരപേട്ട്, ബേതമംഗല, വെങ്കടഗിരിക്കോട്ട, പലമനേർ, ബംഗാരുപാലം, ചിറ്റൂർ, റാണിപേട്ട, വാലാജാപേട്ട, ആരക്കോണം, ശ്രീപെരുമ്പത്തൂർ എന്നിങ്ങനെ നിരവധി നഗരങ്ങളിലൂടെയാണ് ഈ അതിവേഗപാത കടന്നുപോകുന്നത്.ഇതോടെ കേരളത്തിൽ നിന്നും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് റോഡ് മാർഗം എത്താനും സൗകര്യപ്രദമാകും. ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് രണ്ട് മണിക്കൂറിൽ എത്തുന്ന എക്സ്പ്രസ്‌‍വേ ജനുവരിയോടെ തുറന്ന് കൊടുക്കുമെന്നും ഈ വഴിയിലൂടെ ലക്ഷ്വറി ബസുകളും സ്ലീപ്പർ കോച്ചുകളും ഇറക്കാമെന്നും ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.