ന്യൂ ജേഴ്‌സിയിൽ വീടിനുള്ളിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹർ അവരുടെ10 വയസ്സുള്ള ആൺകുട്ടി 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്.ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

മരണ കാരണം വ്യക്തമല്ല. കൊലപാതകമായിരിക്കാമെന്നാണ് പോലീസ് നിഗമനം.പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.