പൂച്ചെണ്ട് നൽകാൻ വൈകി,പൊതു വേദിയിൽ പരസ്യമായി ഗൺമാൻ്റെ മുഖത്തടിച്ച് ആഭ്യന്തര മന്ത്രി

ഹൈദരാബാദ്: പൂച്ചെണ്ട് നൽകാൻ സെക്കന്റുകൾ വൈകിയതിന് ബോഡിഗാർഡിനെ പരസ്യമായി മുഖത്തടിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി.വെള്ളിയാഴ്ച സംസ്ഥാനത്തെ ഒരു സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണപദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ യാദവിനൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആഭ്യന്തരമന്ത്രി അദ്ദേഹത്തെ ആലിംഹഗനം ചെയ്തതിന് ശേഷം പൂച്ചെണ്ടിനായി കൈനീട്ടിയിട്ടും കിട്ടാത്തതിൽ കോപിതനായാണ് പ്രതികരണമുണ്ടായത്.

മുഖത്തടികിട്ടിയ ഉദ്യോഗസ്ഥൻ പരിഭ്രമിക്കുന്നതും പിന്നാലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ പൂച്ചെണ്ട് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പൂച്ചെണ്ട് കിട്ടാൻ വൈകിയതിന് സുരക്ഷാ ഉദ്യോഹഗസ്ഥന്റെ മുഖത്തടിച്ചത് അത്യന്തം നാണക്കേട് ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണ് തെലങ്കാന ആഭ്യന്തര മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.ആഭ്യന്തരമന്ത്രിയുടെ ഈ നടപടി ഭരണത്തിലുള്ള നേതാക്കളുടെ സ്വഭാവത്തെ ചൂണ്ടിക്കാണിക്കുന്നതാണെന്നും തെലങ്കാന കോൺഗ്രസ് വൈസ് പ്രസിഡന്റ് കിരൺ കുമാർ ചമേല പറഞ്ഞു.

യമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീഡിയോ ഒരു രാഷ്ട്രീയ ആയുദ്ധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും കോൺഗ്രസും.