മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല, ഞാനും എന്റെ മകൾ ഇറയും ചെയ്യുന്നുണ്ട്.ആമിർ ഖാൻ

ശരീരത്തെ ബാധിക്കുന്ന മറ്റുരോഗങ്ങളെ പോലെയാണ് മനസിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെന്നും ഇതിന് നമ്മെ സഹായിക്കാൻ മാനസികാരോഗ്യ വിദഗ്ധരുണ്ടെന്നും താനും മകൾ ഇറയും വർഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്നും നടൻ ആമിർ ഖാൻ.

മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉറപ്പായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം. അതിൽ നാണക്കേടൊന്നുമില്ല.ഞാനും എന്റെ മകൾ ഇറയും വർഷങ്ങളായി തെറാപ്പി ചെയ്യുന്നുണ്ട്. അത് ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. മറ്റുള്ള രോഗത്തിന് ഡോക്ടറെ കാണുന്നത് പോലെ മാനസികാരോഗ്യത്തിനായി അതിന്റെ വിദഗ്ധരെ സമീപിക്കണം.

കണക്ക് പഠിക്കാനായി നമ്മൾ സ്കൂളിൽ പോവുകയോ അല്ലെങ്കിൽ അധ്യാപകരെ സമീപിക്കുകയോ ചെയ്യും. അതുപോലെ മുടിവെട്ടാൻ സലൂണിൽ പോകുന്നു. ഇതിനായി പരിശീലനം ലഭിച്ച ആളുകൾ അവിടെയുണ്ട്. അവർ നമ്മുടെ മുടി മുറിച്ച് തരും. നമുക്ക് സ്വയം ചെയ്യാൻ കഴിയാത്ത നിരവധി ജോലികൾ ഇവിടെയുണ്ട്. അതിന് പരിശീലനം ലഭിച്ച ആളുകളെ സമീപിക്കുകയാണ് വേണ്ടത്. അതിന് ലജ്ജിക്കേണ്ട കാര്യമില്ല.ആമിർ പറഞ്ഞു.