പാലക്കാട്:വീട്ടിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീപിടിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോൾ മുറിയിലാകെ തീപടർന്നു പിടിച്ചു.തിങ്കളാഴ്ച രാത്രി 7 മണിയോടെ പാലക്കാട് പൊൽപ്പുള്ളി വേർകോലി ബി ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്.
ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിക്കുകയും വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്ക് വീണതോടെയാണ് തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തീയറ്റർ, അലമാര, ടി വി, പഴ്സിലുണ്ടായിരുന്ന പാൻ കാർഡ്, ലൈസൻസ്, 5500 രൂപ എന്നിവ കത്തിനശിച്ചതായി ഷാജു പറഞ്ഞു.
അപകടസമയത്ത് ഭാര്യയും രണ്ട് മക്കളുമുൾപ്പെടെ പുറത്തായിരുന്നതിനാൽ ആർക്കും പരിക്കില്ല. തീയണയ്ക്കുന്നതിനിടെ ഷാജുവിന്റെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷാജു പറഞ്ഞു.നി പിടിച്ചു കിടപ്പിലായിരുന്ന ഷാജു ഫോൺ ചാർജ് ചെയ്യാൻ വെച്ചശേഷം ബെഡ് റൂമിനു പുറത്തേക്ക് പോയപ്പോഴായിരുന്നു സംഭവം.