മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

ന്യൂ ഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി.15 വർഷത്തിനു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്.പ്രതികളായ രവി കപൂർ, അജയ് സെയ്തി, ബൽജീപ് മാലിക്, അജയകുമാർ, അമിത് ശുക്ല എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡൽഹിയിലെ സാകേത് കോടതി ശിക്ഷ 26ന് വിധിക്കും.

2008 സെപ്റ്റംബർ 30ന് പുലർച്ചെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സൗമ്യ വെടിയേറ്റ് മരിച്ചത്.കേസിലെ 4 പ്രതികൾക്ക് മേൽ കൊലക്കുറ്റം നിലനിൽക്കുമെന്നും കോടതി. 5 പ്രതികൾക്കും മക്കോക്ക ചുമത്തി.മോഷണ ശ്രമത്തിനിടെ പ്രതികൾ സൗമ്യയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു.

കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.സൗമ്യ വിശ്വനാഥനെ കൊള്ളയടിക്കാനാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിധി പ്രസ്താവനിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി.