പൂനൈ : പ്രമുഖ ഓണ്‍ലൈന്‍ ഗെയിം കളിച്ച് സോംനാഥ് ജിതേന്ദ്ര എന്ന സബ് ഇൻസ്പെക്ടർ ഒന്നരക്കോടി രൂപ നേടി. പോലീസുകാരൻ ഗെയിം കളിച്ച് കോടീശ്വരനായെന്ന വാർത്ത പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടിയെടുത്തു.പൂനെ പിംപ്രി – ചിഞ്ച്വാദ് പോലീസാണ് സബ് ഇൻസ്പെക്ടർ സോംനാഥ് ജിന്ദേയ്ക്കെതിരേ നടപടിയെടുത്തത്. പെരുമാറ്റദൂഷ്യം, പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്.
അധികൃതരുടെ അനുമതിയില്ലാതെയാണ് എസ്ഐ ഗെയിം കളിച്ചത്.മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത് പോലീസ് യൂണിഫോമിലാണെന്നതും തിരിച്ചടിയായി. ഉദ്യോഗസ്ഥന്റെ നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു. ഡിസിപി സ്വപ്ന ഗോറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ അനുമതിയില്ലാതെയാണ് സോംനാഥ് ജിതേന്ദ്ര ഓൺലൈൻ ഗെയിം കളിച്ചതെന്ന് വ്യക്തമായി. ഇതാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
ഈ രീതിയിൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിൽനിന്ന് പോലീസുകാർ വിട്ടുനിൽക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഓർമ്മിപ്പിക്കുന്ന കാര്യമാണിത്.” ഡിസിപി പറഞ്ഞു.