പൃഥ്വിരാജിന്റെ കുത്തകയായിരിക്കും മലയാള സിനിമ,എനിക്ക് അയാൾ ഒന്നുമല്ല,കൈതപ്രം ദാമോദരൻ നമ്പൂതിരി

പൃഥ്വിരാജിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സിനിമയുടെ കുത്തക പൃഥ്വരാജിന്റെ കൈയ്യിലാണെങ്കിൽ അയാൾ തനിക്കൊന്നമല്ല എന്ന് ദ് ന്യൂ ഇന്ത്യൻഎക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.തന്നെ ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞിരുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും എനിക്ക് ഭയപ്പെടാനൊന്നുമില്ല. ഒരിക്കൽ ദേവരാജൻ മാസ്റ്റർ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ എന്റെ കഴിവും എനിക്കറിയാം. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് എന്റെ അർപ്പണബോധം വഴിയാണ്. അല്ലാതെ ആകസ്‌മികമായ നേട്ടമല്ല.

നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ നിങ്ങളിലേക്ക് അവസരങ്ങൾ എത്തിച്ചേരും.സിനിമയിൽ പേടിക്കണ്ട കാര്യങ്ങൾ ഒന്നുമില്ല. പത്മാരാജിനോടൊഴികെ താൻ ആരോടും അവസരം ചോദിച്ചിട്ടില്ലെന്നും കൈതപ്രം തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.72 വയസ് കഴിഞ്ഞ തന്നെ ദീപക് ദേവിന്റെ ഗാനത്തിന് വരികൾ എഴുതാൻ ക്ഷണിച്ചിരുന്നു. 72കാരനായിരുന്ന താൻ കാല് വൈയ്യാതെ മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയിലേക്കെത്തിയത്. പാട്ട് എഴുതിയ തന്നെ പൃഥ്വിരാജ് ഇടപ്പെട്ട് പറഞ്ഞയക്കുകയായിരുന്നു.കൈതപ്രം വിമർശനം ഉയർത്തി