മാനുഷിക കാരണങ്ങൾ പരിഗണിച്ച്‌ കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നു ഹമാസ്

ഗാസ: നേരത്തെ വിട്ടയച്ച ബന്ദികളെ കൂടാതെ വീണ്ടും രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു.റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റാഫ ബോർഡൽ വഴിയാണ് ബന്ദികളായ ഇസ്രയേലി വനിതകളെ കെെമാറിയത്.ഖത്തർ-ഈജിപ്ത് മധ്യസ്ഥതയെ തുടർന്ന് മാനുഷിക കാരണങ്ങൾ പരിഗണിച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് വ്യക്തമാക്കി.ഇസ്രയേലി വനിതകളായ കൂപ്പർ, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് വിട്ടയച്ചത്.

ഇവരെ ആശുപപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും  റിപ്പോർട്ടുണ്ട്.ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിദേശ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതിനെ തുടർന്ന് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നുവെന്ന് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു