ബാംഗ്ലൂർ : ബാംഗ്ലൂർ-ഹൈദരാബാദ് എൻഎച്ച് 44ൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി 12 പേർ മരിച്ചു.ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബാഗേപള്ളി ട്രാഫിക് പോലീസ് പറഞ്ഞു.ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറിയ ടാറ്റാ സുമോ കാറിൽ 14 പേർ ഉണ്ടായിരുന്നതായാണ് വിവരം. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരാണ് മരിച്ചതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.വ്യാഴാഴ്ച പുലർച്ചെ ഏഴ് മണിയോടെ ചിക്കബല്ലാപ്പൂരിലെ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്