ന്യൂഡല്‍ഹി: 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.ജോലി പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥരോട് ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ ടവറുകള്‍ പൂര്‍ണ്ണമായി സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി.
അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ചിലപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുന്നയിച്ചേക്കാം. എന്നാല്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിനെ അവര്‍ പിന്തുണയ്ക്കുമെന്നും പിഎം -പ്രഗതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു.ശരിയായ സ്ഥലം കിട്ടാത്തതാണ് ടവറുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസമെടുക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൊബൈല്‍ കവറേജുമായി ബന്ധപ്പെട്ട് റൈറ്റ് ഓഫ് വേയുടെ കേന്ദ്രീകൃത അനുമതികള്‍ക്കായി സര്‍ക്കാര്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചിട്ടുണ്ടെന്നും ഗതിശക്തി സഞ്ചാര്‍ എന്നാണ് ഈ വെബ്സൈറ്റിന്റെ പേരെന്നും മോദി പറഞ്ഞു.പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കനാലുകളും നിര്‍മ്മിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും . ജലവിഭവ മന്ത്രാലയവും അതത് സംസ്ഥാനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.