20 കോടി അല്ലെങ്കിൽ മരണം, മുകേഷ് അംബാനിക്ക് വധഭീഷണി

മുംബൈ: കോടി നൽകിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി.ഒക്‌ടോബർ 27 ന് ഇ-മെയിലിലാണ് വധഭീഷണി ലഭിച്ചത്.20 കോടി നൽകിയില്ലെങ്കിൽ വെടിവെച്ചുകൊല്ലും എന്ന ഇ-മെയിൽ സന്ദേശത്തിനൊപ്പം ഇന്ത്യയിലെ മികച്ച ഷൂട്ടർമാർ ഞങ്ങളോടൊപ്പമുണ്ടെന്നും കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും അംബാനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടായിരുന്നു. . അംബാനിയുടെ വസതിയായ ആന്റിലയും എച്ച്‌. എൻ റിലയൻസ് ആശുപത്രിയും ബോംബ് വച്ച്‌ തകര്‍ക്കും എന്നായിരുന്നു അന്നത്തെ ഭീഷണി.സംഭവത്തില്‍ ഒരു ബീഹാര്‍ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.അംബാനിയുടെ വീടിനു പുറത്തു നിന്നും സ്‌ഫോടക വസ്തുക്കൾ 2021 ൽ കണ്ടെത്തിയത് ഏറെ ചർച്ചയായിരുന്നു.

സംഭവത്തിൽ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഷദാബ് ഖാൻ എന്ന പേരിലുളള ഇമെയില്‍ ഐഡിയില്‍ നിന്നാണ് അംബാനിക്ക് സന്ദേശം ലഭച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.കൂടുതൽ അന്വേഷണം നടന്നുവരികയാണ്.