സാധാരണക്കാരന് ലക്ഷങ്ങളുടെ വാഗ്‌ദാനം,ഒന്നുപോലും പാലിക്കപെട്ടില്ല,പ്രധാന മന്ത്രി മോദിജീ പക്ഷെ ഞാൻ ചെയ്യും.രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ വാഗ്ദാനങ്ങൾക്കെതിരേ കടുത്ത ഭാഷയിലുള്ള വിമർശനവുമായി രാഹുൽ ഗാന്ധി. അദാനിയുടെ ലോണുകൾ എഴുതിത്തള്ളുന്നതിന്റെ തിരക്കിൽ കർഷകരുടെ കടങ്ങൾ കാണുന്നില്ല ബിജെപി സർക്കാർ.പാവപ്പെട്ട കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നില്ല. അവ എഴുതിത്തള്ളുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു. ഞാൻ വീണ്ടും അതേ വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നു, ഛത്തീസ്ഗഡിലെ കർഷകരുടെ വായ്പ ഞങ്ങൾ എഴുതിത്തള്ളും.ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് കങ്കർ ജില്ലയിൽ ഭാനുപ്രതാപ്‌പുർ അസംബ്ലി മണ്ഡലത്തിൽ നടത്തിയ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി മോദി എല്ലാവരുടേയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. കർഷകരുടെ പണം അദാനി ഗ്രൂപ്പിന് നൽകുന്നു.ബിജെപി രണ്ട്-മൂന്ന് വ്യവസായികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ബിജെപി സർക്കാർ വലിയ വായിൽ സംസാരിക്കുകയും പിന്നെ അദാനിയെ സഹായിക്കുകയും ചെയ്യുന്നു.ഒബിസി വിഭാഗത്തെപ്പറ്റി തൻ്റെ പ്രസംഗങ്ങളിൽ‌ വാചാലനാകുന്ന പ്രധാനമന്ത്രി പിന്നെന്തിനാണ് ജാതി സെൻസസിനെ ഭയക്കുന്നത്.

സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരം നിലനിർത്തിയാൽ എല്ലാ കർഷകരുടേയും വായ്പ എഴുതിത്തള്ളും. ഞാൻ നിങ്ങൾക്ക് വ്യാജവാഗ്ദാനങ്ങൾ ഒന്നും നൽകില്ല, പറയുന്ന കാര്യം ചെയ്യും.കർഷകരേയും തൊഴിലാളികളേയും ദരിദ്രരേയും സഹായിക്കും.കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് പുറമെ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകും.കിൻണ്ടർഗാഡൻ മുതൽ ബിരുദാനന്ദര ബിരുദം വരെ സർക്കാർ സ്ഥാപനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കും. ഒരു നയാ പൈസ പോലും നിങ്ങൾ നൽകേണ്ട.

ബീഡിത്തൊഴിലാളികൾക്ക് വർഷം 4,000 രൂപ നൽകുമെന്നും അധികാരത്തിൽ തുടരുകയാണെങ്കിൽ ജാതി സെൻസസ് നടത്തുമെന്നും കേന്ദ്രത്തിൽ കോൺഗ്രസ് എത്തിയാൽ രാാജ്യത്ത് മുഴുവനും ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.