ജേഷ്ടന്റെ കാമുകിയെ വെടിവെച്ച് കൊന്ന അനിയൻ അറസ്റ്റിൽ

ന്യൂഡൽഹി: നാല് കുട്ടികളുടെ പിതാവായ ജേഷ്ടന്റെ അടുപ്പം, എതിർത്തിട്ടും പിന്മാറിയില്ല, 24കാരിയായ കാമുകിയെ വെടിവെച്ച് കൊന്നു കാമുകൻ്റെ സഹോദരൻ. ജൈത്പുര്‍ സ്വദേശിയായ പൂജ യാദവ് (24) എന്ന യുവതിയെ തോക്കുധാരികൾ ഡൽഹിയിലെ വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊലപ്പെടുത്തി.സംഭവത്തിൽ .പൂജയുടെ കാമുകനായ കൃഷ്ണയുടെ സഹോദരൻ റോക്കിയെ പോലീസ് അറസ്റ്റ് ചെയ്തു

നാല് കുട്ടികളുടെ പിതാവുമായ 37 കാരനായ കൃഷണ  ഒരുമിച്ച് ജോലി ചെയ്യുന്ന പൂജയുമായി പ്രണയത്തിലായി. കൃഷ്ണയുടെ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പൂജയുമായുള്ള ബന്ധം കൃഷ്ണ തുടർന്നു.ഇരുവരും തമ്മിലുള്ള ബന്ധത്തെ സഹോദരൻ റോക്കി ശക്തമായി എതിർത്തു.പൂജയും കൃഷ്ണയും തമ്മിലുള്ള ബന്ധം അംഗീകരിക്കാൻ കഴിയാത്തതാണ് അനുജൻ റോക്കിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മുഖംമൂടി ധരിച്ച് പൂജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് പ്രതികൾ യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതികൾ പൂജയ്ക് നേരെ അഞ്ചുതവണ നിറയൊഴിച്ചു. ശബ്ദം കേട്ട് സമീപവാസികൾ എത്തിയെങ്കിലും പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പൂജയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂജയുടെ കാമുകൻ്റെ സഹോദരൻ റോക്കി അറസ്റ്റിലായത്.ഒളിവിൽ പോയ രണ്ടാം പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.