തിരുവനന്തപുരം : ജയസൂര്യ ചിത്രം ബ്യൂട്ടിഫുളിന് പ്രചോദനമായ എസ്. ജീൻ പോൾ അന്തരിച്ചു. തിരുവനന്തപുരം കവടിയാറിലായിരുന്നു താമസം. റിട്ടയേർഡ് അണ്ടർ സെക്രട്ടറി ജെ. സ്റ്റീഫൻസണിന്റെയും റിട്ടയേർഡ് അദ്ധ്യാപിക റോസമ്മയുടെയും മകനാണ്.
നടൻ അനൂപ് മേനോന്റെ സഹപാഠിയായിരുന്നു. തന്റെ കഥാപാത്രത്തിനു പ്രചോദനമായ സഹപാഠി ജീൻപോളിന് അനൂപ് മേനോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ യാത്രാമൊഴിയേകി. പോളിയോ ബാധിതനായ ജീൻ പോൾ അച്ഛന്റെ സഹായത്തോടെയാണ് സ്കൂളിൽ പോയിരുന്നത്. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് കേരള സർവകലാശാല അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു.