ഓട്ടിസമാണ്, സിനിമ തീയ്യേറ്റർ കരിയർ അവസാനിപ്പിക്കുന്നു,സംവിധായകൻ അൽഫോൺസ് പുത്രൻ

കൊച്ചി: താൻ സിനിമ തീയ്യേറ്റർ കരിയർ അവസാനിപ്പിക്കുന്നു.ഓട്ടിസം സ്പെക്ട്രം എന്ന രോഗമാണെന്നും ഇന്നലെയാണ് താനിത് സ്വയം കണ്ടെത്തിയതെന്നും പാട്ടുകളും, വിഡീയോകളും,ഒടിടി വർക്കുകളും ചെയ്യുന്നത് തുടരുമെന്നും ആർക്കും ഭാരമാകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

അധികം താമസിക്കാതെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തു.കാരണം വ്യക്തമല്ല. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും വളരെ വേഗത്തിലാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’അല്‍ഫോൻസ് പുത്രൻ ഇൻസ്റ്റയിൽ കുറിച്ചു.

ഗോൾഡാണ് അൽഫോൺസിൻറെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.നിരവധി ആരാധകരാണ് അൽഫോൻസിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തിയത്.