മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമി ൽ    വിളിച്ചതെന്ന് കണ്ടെത്തി.എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കോൾ പോയെന്നാണ് വിദ്യാർഥിയുടെ വീട്ടുകാരുടെ പോലീസിനോടുള്ള വിശദീകരണം. കുട്ടിയുടെ അമ്മയുടെ ഫോണിൽനിന്നുമാണ് പോലീസ് ആസ്ഥാനത്തെ 112 എന്ന നമ്പരിലേക്ക് കോൾ വന്നത്.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.