വാട്സ്ആപ്പിൽ നഗ്നയായ ഒരു സ്ത്രീയുടെ വീഡിയോ കാൾ വന്നു; വയോധികന് നഷ്ടമായത് 13 ലക്ഷത്തോളം രൂപ

ന്യൂ ഡൽഹി : സൈബർ ഇടങ്ങളിൽ നിന്നുമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ഓരോ ദിവസം വർധിച്ചു വരികയാണ്. ഓരോ ദിവസം കഴിയുമ്പോഴും പുതിയ തലത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളാണ് ഉടലെടുക്കുന്നതും. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഒരു സൈബർ കേസിൽ വയോധികന് നഷ്ടമായത് 12.8 ലക്ഷം രൂപയാണ്. വാട്സ്ആപ്പിൽ ഒരു വീഡിയോ കോൾ വന്നു. അതെടുത്തപ്പോൾ മറുവശത്ത് നഗ്നയായ ഒരു സ്ത്രീ ഇരിക്കുന്നു. പിന്നീട് വയോധികന് ഭീഷിണി സന്ദേശങ്ങൾ ലഭിക്കുകയും 13 ലക്ഷത്തോളം രൂപ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുകമായിരുന്നു. ഡൽഹി ഷാഹ്ദാര സൈബർ സെല്ലിലാണ് രജിസ്റ്റർ കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂലൈ 18നാണ് വയോധികന് അറിയാത്ത നമ്പരിൽ നിന്നും വീഡിയോ കോൾ ലഭിക്കുന്നത്. ആ വീഡിയോ കോൾ സ്വീകരിച്ചപ്പോൾ എതിർവശത്ത് നഗ്നയായ ഒരു സ്ത്രീ ഇരിക്കുന്നതായിരുന്നു. ഈ സമയം വയോധികന്റെ മുഖം വ്യക്തമാകും വിതം സ്ത്രീ സ്ക്രീഷോട്ട് എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റ് ഫോണുകളിൽ നിന്നും ഭീഷിണി സന്ദേശങ്ങളും ലഭിച്ചു. കൂടാതെ പ്രതികൾ തങ്ങൾ സൈബർ സെല്ലിൽ നിന്നുമാണ് വിളിക്കുന്നതെന്നും പറഞ്ഞുമാണ് വയോധികനെ ഭീഷിണിപ്പെടുത്തിയത്എന്നാൽ ഭീഷിണി വകവെയ്ക്കാതെ വന്നതോടെ പ്രതികൾ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് വയോധികന് അയച്ചു. ശേഷം പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രതികൾ പണം ആവശ്യപ്പെട്ടു. തുടർന്ന് വയോധികൻ പ്രതികൾക്ക് 12.80 ലക്ഷം രൂപ ബാങ്കിലൂടെ കൈമാറുകയും ചെയ്തു. തുടർന്നും ഭീഷിണി ഉണ്ടായതോടെ വയോധികൻ ഡൽഹി പോലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ ഭർക്കത്ത് ഖാനെ അൽവാറിൽ നിന്നും പോലീസ് ആദ്യം പിടികൂടി. തുടർന്ന് ചോദ്യം ചെയ്യലിൽ ഈ തട്ടിപ്പിന് പിന്നിൽ വലിയ ഒരോ സംഘം തന്നെയുണ്ടെന്ന് ഷഹ്ദാര ഡെപ്യൂട്ടി കമ്മീഷ്ണർ രോഹിത് മീണ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും റെയ്ഡിലുമായി രണ്ടമാത്തെ പ്രതിയെ ഡീഗ് ജില്ലയിൽ നിന്നും പിടികൂടിയത്.