കുറേ ആളുകള്‍ ഇരുന്ന് ചെയ്യുന്നതാണ്.അവര്‍ ചെയ്‌തോട്ടെ. എന്റെ ഊര്‍ജ്ജം പ്രേക്ഷകരാണ്. ദിലീപ്

എന്നെ ഇവിടുത്തെ പ്രക്ഷകർക്കറിയാം,അവരാണ്. എന്റെ ഊര്‍ജ്ജം,നിങ്ങള്‍ നമ്മളെ വിശ്വസിക്കുക. വിശ്വസിച്ചിട്ട് ഇതുവരെ മോശമാക്കിയിട്ടുണ്ടോ എന്നും ദിലീപ്.

രാമലീല എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ചെയ്തത്. അത് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയത് ഇവിടുത്തെ ജനങ്ങളാണ്.ആരും രാമലീല കാണരുത് എന്ന് ചാനലുകളില്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ പ്രേക്ഷകരാണ് വിജയിപ്പിച്ചത്. അത്രയും ജനപ്രളയമായിരുന്നു തിയറ്ററില്‍ .പ്രേക്ഷകര്‍ക്ക് അറിയാം ഞാന്‍ ആരാണെന്നും എന്താണെന്നും. അവരുണ്ടാക്കിയതാണ് എന്നെ.

തന്റെ സിനിമകളെ ലക്ഷ്യം വെച്ച് കൊണ്ടുളള കമന്റുകളെ മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ അത് ചെയ്‌തോട്ടെ. നമുക്ക് എല്ലാവര്‍ക്കും അറിയാം അത് കുറേ ആളുകള്‍ അങ്ങനെ ഇരുന്ന് ചെയ്യുന്നതാണെന്ന്. അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക. നിങ്ങള്‍ നമ്മളെ വിശ്വസിക്കുക. ഇതുവരെ വിശ്വസിച്ചിട്ട് മോശമാക്കിയിട്ടുണ്ടോ? തിരിച്ച് വരവിനുളള ഊര്‍ജ്ജം പ്രേക്ഷകരാണ്. നല്ല സിനിമകള്‍ ചെയ്യുക. അവ എക്കാലവും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ എന്റെ കൂടെയുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ ഊര്‍ജ്ജം.

സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. കഥാപാത്രത്തിന് വേണ്ടി ഫിറ്റായിരിക്കണം. താന്‍ ജിമ്മിലൊന്നും പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു. രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും. ഡയറ്റ് ഫോളോ ചെയ്തു. ഇതൊരു വലിയ ജോലിയാണ്.

ഈ ബഡജറ്റിലുളള ഒരു സിനിമയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം കൊണ്ട് വന്ന് തന്നിട്ടുണ്ട്.ബാന്ദ്രയ്ക്ക് റിസ്‌ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. കാരണം ഇത്രയും വലിയ സിനിമയാണ്.ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ സിനിമയും കഥാപാത്രവും ആണ് ബാന്ദ്ര യിലേത്. ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.