രവീന്ദ്ര ജഡേജയുടെ 5 വിക്കറ്റ്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയം

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 243 റണ്‍സിന് വിജയിച്ചു.രവീന്ദ്ര ജഡേജയുടെ 5 വിക്കറ്റ് നേട്ടം ഇന്ത്യയുടെ ജയം എളുപ്പമാക്കി. ദക്ഷിണാഫ്രിക്കയുടെ ഇന്നിം​ഗ്സ് 27.1 ഓവറിൽ 83 റൺസിൽ അവസാനിച്ചു.ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 9 ഓവറില്‍ 33 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ് 5.1 ഓവറില്‍ വെറും 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നായകന്‍ ടെംബ ബവുമ (11), റസ്സീ വാന്‍ ഡെര്‍ ഡസന്‍ (13), ഡേവിഡ് മില്ലര്‍ (11), മാര്‍ക്കോ യാന്‍സന്‍ (14) എന്നീ നാലുപേരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് ഷമിയുടെയും മുന്നില്‍ പ്രോട്ടീസ് ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു.