ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA – ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
കുട്ടികൾക്കായി മാത്രം ഒരു വേദി ഒരുങ്ങുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. കുട്ടികളുടെ തിരുവാതിരകളി, ഗാനമേള, നൃത്തം , കസേരകളി സുന്ദരിക്കൊരു പൊട്ട്തൊടൽ തുടങ്ങി ഓണകളികളും ആഘോഷ പരിപാടിയിൽ അരങ്ങേറും.
കുട്ടികളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി കഴിഞ്ഞ 7 വർഷക്കാലമായി ഇന്ത്യയിൽ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് CPT. ഈ സംഘടനയ്ക്ക് കേരളത്തിലെ 14 ജില്ലകളിൽ ശക്തമായ കമ്മിറ്റികളും സന്നദ്ധരായ വാളന്റിയർമാരുമുണ്ട്. ഇന്ത്യക്കകത്തു മെട്രോ പൊളിറ്റിൻ സിറ്റികളിലും GCC രാജ്യങ്ങളിലും ശക്തമായ ശാഖകളാണുള്ളത്.