ഗിയറിൽ ആണെന്നറിയാതെ സ്റ്റാര്‍ട്ട് ചെയ്ത കാറിടിച്ചു് ജീവനക്കാരന്‍ മരിച്ചു

ആലപ്പുഴ : ആലപ്പുഴ മഹീന്ദ്രാ വാഹന ഷോറുമിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. സര്‍വീസ് കഴിഞ്ഞ കാര്‍ ഗിയറിലാണെന്ന് അറിയാതെ ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന ജീവനക്കാരന്‍ യദുവിനെ ഇടിക്കുകയായിരുന്നു.ഷോറൂമിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി വികാസാണ് കാര്‍ ഓടിച്ചത്.ആലപ്പുഴ തലവടി സ്വദേശിയാണ് മരിച്ച യദു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടിമാറിയതിനാല്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. യദുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഷോറൂമിന്‍റെ ഭിത്തിയടക്കം തകര്‍ത്ത് കാര്‍ മുന്നോട്ട് പോയി.