മോശം പെരുമാറ്റം സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാൻ സുരേഷ് ഗോപിയ്ക്ക് നോട്ടീസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്.നവംബര്‍ 18 ന് മുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നുവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസയച്ചു.

കോഴിക്കോട് വെച്ച് കഴിഞ്ഞ മാസം മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്നാണ് പരാതി.താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപിയുടെ പ്രതികരിച്ചിരുന്നു.

നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും പറഞ്ഞ മാധ്യമപ്രവർത്തക നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.ഐപിസി 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്.