വയനാട് വെടിവെയ്പ്പിൽ മാവോയിസ്റ്റ് ഉപയോഗിച്ചത് സൈന്യത്തിൻറെ തോക്കുകൾ

വയനാട് : വയനാട്ടിലെ മാവോയിസ്റ്റ് വെടിവെയ്പ്പിൽ പോലീസ് പിടിച്ചെടുത്ത തോക്ക് അർദ്ധ സൈനീക വിഭാഗത്തിൻന്റേതെന്ന് സൂചന.പേര്യ ചപ്പാരം കോളനിയിലെ വെടിവയ്പ്പും 2 മാവോയിസ്റ്റുകൾ അറസ്റ്റിലായതുമായ കേസിൽ എന്‍ ഐ എ. ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

പിടിയിലായ ചന്ദ്രുവിന് സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചതായി പൊലീസിനു സൂചന കിട്ടി.എകെ 47 തോക്ക് ഉപയോഗിച്ചിരുന്നത് ഇയാള്‍ എന്നാണ് വിവരം. പിടിച്ചെടുത്ത ഇൻസാസ് റൈഫിൾ സൈനികരോ, അർദ്ധ സൈനിക വിഭാഗമോ പൊലീസോ ഉപയോഗിച്ചിരുന്നതാകാമെന്ന് പരിശോധനയിൽ വ്യക്തമായി.

സൈനീക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം പിടിച്ചെടുത്ത ആയുധങ്ങൾ കേരളത്തിലേക്ക് എത്തിച്ചതാകാം.തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും.ചോദ്യം ചെയ്യലുമായി ഉണ്ണിമായയും ചന്ദ്രവും പൂർണമായും സഹകരിക്കുന്നില്ല. തമിഴ്നാട് ക്യൂബ്രാഞ്ച്, കർണാടക ആന്‍റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ തെലങ്കാന, ആന്ധ്ര പൊലീസും പിടിയിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്യും.