ലഖ്‌നൗ വീട്ടിനുള്ളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 23കാരന്‍റെ ജനനേന്ദ്രിയം മുറിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കത്തി ഉപയോഗിച്ച് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
ഇവരുടെ ഭർത്താവ് ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച യുവതിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് വീട്ടിലെ ജോലിക്കാരനായ 23കാരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.രക്ഷപ്പെട്ട യുവതി അല്‍പസമയത്തിനുള്ളില്‍ കത്തിയുമായി തിരികെ എത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.യുവതി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും യുവാവിനെതിരെ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് വീട്ടിലെത്തിയ പോലീസ് ആണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്.
അവശനിലയിലായിരുന്ന യുവാവിനെ ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കുത്താൻ ഉപയോഗിച്ച കത്തിയും യുവതിയും പോലീസ് കസ്റ്റഡിയിലുണ്ട്.കുട്ടിക്കാലം മുതല്‍ പരാതിക്കാരിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവദിവസം അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുകയായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി.