വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടാൻ തെലുങ്ക് നടി രേഖ ഭോജ്

വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ്. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചത് . തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകർ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാർത്ഥിക്കുകയാണെന്നും രേഖ ഭോജ് പറഞ്ഞു.

ശ്രദ്ധ പിടിച്ചുപറ്റാനുള്ള താരത്തിന്റെ ശ്രമമാണ് ഇതെന്നു പലരും പോസ്റ്റിനു താഴെ കമന്റെ ചെയ്തു.ഇന്ത്യ- ബംഗ്ലാദേശ് ലോകകപ്പില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി എത്തിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നായിരുന്നു നടിയുടെ ഓഫര്‍.