മധ്യ പ്രദേശിലും ഛത്തീസ്ഗഢിലും വോട്ടിംഗ് കഴിഞ്ഞു.വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഇരു സംസ്ഥാനങ്ങളിലേയും പ്രധാന പാര്‍ട്ടികള്‍ ഡിസംബർ മൂന്നിന് തങ്ങളുടെ പാർട്ടികള്‍ സർക്കാർ രൂപീകരിക്കുമെന്ന് അവകാശവാദവും ഉന്നയിച്ചു കഴിഞ്ഞു.രണ്ട് സംസ്ഥാനങ്ങളിലും നടന്നിരിയ്ക്കുന്നത് ബമ്പര്‍ പോളിംഗ് ആണ്. മധ്യപ്രദേശില്‍ 74% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 70.60% പേര്‍ ഛത്തീസ്ഗഢില്‍ വോട്ട് രേഖപ്പെടുത്തി.
കമൽനാഥിന്‍റെ സർക്കാരിനെ 15 മാസവും ശിവരാജ് സിംഗ് ചൗഹാന്‍റെ സർക്കാരിനെ മൂന്നര വർഷവുമാണ് വോട്ടർമാർ അവസാനമായി കണ്ടത്.മധ്യപ്രദേശിൽ കമൽനാഥ്, ദിഗ്വിജയ് സിംഗ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഭാവിയ്ക്കൊപ്പം ബിജെപിയുടെ കേന്ദ്രമന്ത്രിമാരുടെയും നാല് എംപിമാരുടെയും രാഷ്ട്രീയ ഭാവിയും ഈ തിരഞ്ഞെടുപ്പില്‍ നിർണായകമാണ്. ശിവരാജ് സിംഗ് സർക്കാരിന്റെ ഭരണ വിരുദ്ധതയും ആകർഷകമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ, ബിജെപി പ്രധാനമന്ത്രി മോദിയും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരും മുന്‍ നിര്‍ത്തി വോട്ട് തേടി.
മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും അധികാരത്തിലെത്താൻ തയ്യാറെടുക്കുമ്പോൾ മുന്‍ മുഖ്യമന്ത്രി കമൽനാഥ് മറുവശത്ത്, കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള വെല്ലുവിളിയാണ് നേരിടുന്നത്.2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2899 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.കോൺഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് ലഭിച്ചത്. 227 സീറ്റിൽ മത്സരിച്ച് 2 സീറ്റിൽ വിജയിച്ച ബിഎസ്പി മൂന്നാം സ്ഥാനത്താണ്. ബിഎസ്പിക്ക് അഞ്ച് ശതമാനം വോട്ടാണ് ലഭിച്ചത്. 52 സീറ്റുകളിലാണ് സമാജ്‌വാദി പാർട്ടി മത്സരിച്ചത്. 1.3 ശതമാനം വോട്ടാണ് സമാജ്‌വാദി പാർട്ടിയ്ക്ക് ലഭിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യ കളം മാറിയതോടെ കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലം പതിച്ചു. പിന്നീട് ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തി.
ഛത്തീസ്ഗഢിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോളിംഗാണ് ഇത്തവണ ഉണ്ടായിരിയ്ക്കുന്നത്. ഛത്തീസ്ഗഢില്‍ 90 സീറ്റിൽ 75ലധികം സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്.2003 മുതൽ 2018 വരെ തുടർച്ചയായി 15 വർഷം ബിജെപിയാണ് സംസ്ഥാനം ഭരിച്ചത്. ഇവിടെയും ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഏതു പാര്‍ട്ടി അധികാരത്തിലെത്തുമെന്നറിയാന്‍ ഡിസംബര്‍ 3 വരെ കാത്തിരിക്കാം.