പത്തനംതിട്ട : റോബിൻ ബസ് സർവീസിന് സമാന്തരമായി കെഎസ്ആർടിസി കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു. കെഎസ്ആർടിസി ലക്ഷ്വറി വോൾവോ റോബിൻ ബസ്സിന് ഒരു മണിക്കൂർ മുൻപേ പത്തനംതിട്ടയില്‍നിന്ന് പുറപ്പെടും.പത്തനംതിട്ടയില്‍നിന്ന് പുലര്‍ച്ചെ 4.30ന് ആരംഭിക്കുന്ന സര്‍വീസ് തിരികെ കോയമ്പത്തൂരില്‍നിന്ന് വൈകുന്നേരം 4.30 ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സര്‍വീസ്.
കേരളത്തിൽ ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ ചുമത്തി.ചാവടി ചെക്ക് പോസ്റ്റിൽ ബസ് തടഞ്ഞ ഉദ്യോഗസ്ഥർ അനുമതിയില്ലാതെ സർവീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻമോട്ടോഴ്‌സിന് 70,410 രൂപ പിഴ ചുമത്തിയത്.കേരളത്തിൽ ഈടാക്കിയതിൻ്റെ ഇരട്ടി തുകയാണ് തമിഴ്നാട്ടിൽ അടയ്ക്കേണ്ടിവന്നത്. പിഴയ്ക്കൊപ്പം ടാക്സും കൂടെ ഈടാക്കിയാണ് 74,410 രൂപ പിഴയായി ചുമത്തിയത്.തുകയടച്ചതോടെ നവംബർ 24വരെ തമിഴ്നാട്ടിലേക്ക് റോബിൻ മോട്ടേഴ്സിന് സർവീസ് നടത്താനാകും.
മോട്ടോർ വാഹന നിയമം ലംഘിച്ച് അന്തർസംസ്ഥാന സർവീസ് നടത്തി എന്ന കാരണത്താൽ കേരളത്തിൽ മോട്ടോർ വകുപ്പ് പിഴയിട്ടിരുന്നു.