താൻ പറഞ്ഞത് തമാശ രൂപത്തിൽ ആയിരുന്നെന്നും അത് ഇത്ര വലിയ വിഷയമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ മൻസൂർ അലി ഖാൻ.
“ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം”
“തന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു””ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി ഞാൻ പറഞ്ഞതാണ്.” മൻസൂർ അലി ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടു, അതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. ഖുശ്ബുവിനെയും റോജയെയും ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ല, താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ല.ലിയോയിൽ ഒരു കിടപ്പറ രംഗം കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ അലിഖാൻ പറഞ്ഞിരുന്നു.
വിവാദ പരാമർശങ്ങളിൽ മൻസൂർ അലിഖാനെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നത്.