കരൂർ: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിൽ ഓടുന്ന ബസില്‍ വെച്ച് സുഹൃത്തിന്റെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റിൽ. ട്രിച്ചി ജില്ലക്കാരനായ എ അണ്ണാമലൈയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പുലിയൂരിലെ ഒരു കോളേജിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയാണ് .
ഇതേ കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ പി നിതീഷ് കുമാര്‍ എന്ന 20കാരനെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്. നിതീഷ് ഇപ്പോള്‍ ചികിത്സയിലാണ്.ഒരേ ബസ്സിലാണ് ഇരുവരും എന്നും യാത്ര ചെയ്തിരുന്നത്. എന്നാൽ കുറച്ച് ദിവസം മുമ്പ് മുതൽ നിതീഷ് അണ്ണാമലൈയോടെ സംസാരിക്കാതെയായി. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് നിതീഷിനെ ആക്രമിക്കാന്‍ അണ്ണാമലൈയെ പ്രേരിപ്പിച്ചത്.