ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നത് കൊണ്ട് ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.