തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39 ന് തമിഴ്‌നാട്ടിലെ ചെങ്കൽപെട്ടിലും പുലർച്ചെ 6:52 ന് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കർണാടകയിലെ വിജയപുരയിലും  അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്.റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുജറാത്തിലെ കച്ചിൽ ഇന്ന് രാവിലെ 9 മണിക്ക് രേഖപ്പെടുത്തിയതായും എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.