ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം : ഡിസംബറിൽ നിശ്ചയിച്ച സമയപരിധി അവസാനിക്കാറായിട്ടും ആധാർ പുതുക്കൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെ സൗജന്യമായി പുതുക്കുന്നതിന് വേണ്ടിയുള്ള തീയതി വീണ്ടും നീട്ടി. സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 ആയിരുന്നു.

അക്ഷയ കേന്ദ്രങ്ങളിൽ വലിയതോതിലാണ് തിരക്ക് അനുഭവപ്പെട്ടിരുന്നത്. യുഐഡിഎഐ വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ ആധാർ പുതുക്കുന്നത് സൗജന്യമായി തുടരും.  അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഈ സേവനങ്ങൾക്ക് 50 രൂപ ഫീസായി നൽകണം.