ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതേ വിട്ട് കട്ടപ്പന അതിവേ​ഗ പോക്സോ കോടതി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെറുതേ വിട്ട് കട്ടപ്പന അതിവേ​ഗ പോക്സോ കോടതി. പോലീസിന് ബലാത്സം​ഗവും കൊലപാതകവും തെളിയിക്കാനായില്ല.കേസിൽ നീതി നടപ്പായെന്നും യഥാർഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

2021 ജൂൺ മുപ്പതിനാണ് ആറ് വയസുകാരി കൊല്ലപ്പെട്ടത്. പോലീസ് നിരത്തിയത് കൃത്രിമ സാക്ഷികളെയെന്ന് പ്രതിഭാ​ഗം.നീതി നിഷേധിക്കപ്പെട്ടെന്നും പ്രതി എല്ലാ സംവിധാനങ്ങളെയും വിലയ്ക്കെടുത്തുവെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. . കേസിൽ പുനരന്വേഷണം വേണമെന്ന് പ്രതിഭാ​ഗം ആവശ്യപ്പെട്ടു.കോടതിക്ക് പുറത്ത് കുട്ടിയുടെ കുടുംബാം​ഗങ്ങൾ പ്രതിഷേധിക്കുന്നു.