ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനി വധശിക്ഷ,പുതിയ ബില്ല് അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി :
ഐപിസി ബില്ലുകളിന്മേല്‍ സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനി വധശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ പ്രഖ്യാപിച്ചു.മൂന്ന് പുതിയ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയവെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനി വധശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ടാകുമെന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.

മുന്‍പ് സിആർപിസിയിൽ 484 സെക്ഷനുകളുണ്ടായിരുന്നെങ്കിൽ ഇനി 531 സെക്ഷനുകളുണ്ടാകും. ജസ്റ്റിസ് കോഡ് 2023 നടപ്പാക്കും. 177 സെക്ഷനുകളിൽ മാറ്റങ്ങൾ വരുത്തുകയും 9 പുതിയ വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 39 പുതിയ ഉപവിഭാഗങ്ങൾ ചേർത്തു. 44 പുതിയ വ്യവസ്ഥകൾ ചേർത്തു.പഴയ നിയമങ്ങൾ അടിച്ചമർത്തലിനുള്ളതായിരുന്നു പുതിയ നിയമങ്ങൾ അടിമത്തത്തിന്‍റെ മാനസികാവസ്ഥയിൽ നിന്ന് നമ്മെ മോചിപ്പിക്കുമെന്നും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനാണ് പുതിയ ബില്ലുകൾ കൊണ്ടുവന്നിരിയ്ക്കുന്നത്.ഐപിസിയിലെ മാറ്റങ്ങളെക്കുറിച്ച് മോദി സർക്കാർ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്.ക്രിമിനൽ നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ 2023ലെ ജുഡീഷ്യൽ കോഡിൽ വധശിക്ഷ പോലും നൽകാനുള്ള വ്യവസ്ഥയുണ്ടാകും എന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.