ജനന സർട്ടിഫിക്കറ്റായി ആധാർ കാർഡ് സാക്ഷ്യപ്പെടുത്താന്‍ ഇനി മുതല്‍ സാധിക്കില്ല

തിരുവനന്തപുരം : ഡിസംബർ 1 മുതൽ പുതിയ നിയമം നിലവിൽ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. തീയതി, മാസം, വർഷം തുടങ്ങിയവ മാറ്റി ആധാര്‍ വഴി നടക്കുന്ന ജനന തീയതി തട്ടിപ്പ് തടയുന്നതിനായി യുഐഡിഎഐ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ്.

ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂള്‍, കോളേജ് അഡ്മിഷൻ, പാസ്പോര്‍ട്ട് അപേക്ഷ എല്ലായിടത്തും ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയായി മാത്രം കണക്കാക്കപ്പെടും. ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കേണ്ടത് ആവശ്യമാണ്.

2009ലാണ് ആധാർ പദ്ധതി ആരംഭിച്ചത്. പിന്നീട്, ആധാർ കാർഡ് രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയായി കണക്കാക്കുകയും എല്ലാ സൗകര്യങ്ങളുമായും ബപ്രായവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള സർട്ടിഫിക്കറ്റും ഇല്ലാത്തവർ ധാരാളമാണ് ന്ധിപ്പിക്കുകയും ചെയ്തു. ആധാർ കാർഡ് ഇല്ലാത്ത ഒരാൾക്ക് സർക്കാർ സൗകര്യങ്ങളുടെ ആനുകൂല്യം ലഭിക്കില്ല. പെൻഷൻ ഉൾപ്പെടെയുള്ള എല്ലാത്തരം പദ്ധതികൾക്കും ജനന സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവര്‍, അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ പ്രതിസന്ധിയിലാണ്. പ്രായവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള സർട്ടിഫിക്കറ്റും ഇല്ലാത്തവർ ധാരാളമാണ്.