എറണാകുളം ഞാറക്കൽ സ്റ്റേഷനിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു

കൊച്ചി: എറണാകുളം ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷിബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്ന ഷിബു ആത്മഹത്യ ചെയ്തതാവാം എന്നാണ് കരുതുന്നതെന്ന് പോലീസുകാര്‍ പറയുന്നു.

നാല് വർഷത്തിനിടെ കേരള പൊലീസിൽ 69 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു കൂടുതൽ പേരും വിഷാദരോഗം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കണക്കുകളിൽ വ്യക്തമാക്കുന്നു.