വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,നഗ്നചിത്രം പകർത്തി, സിപിഎം നേതാവിനെ പുറത്താക്കി പത്തനംതിട്ട ജില്ലാ കമ്മിറ്റി

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കാൻ സിപിഎം തീരുമാനം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് പുറക്കാക്കുന്നത്. കേസിൽ ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ കൂടിയായ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലം തിരുത്താൻ ഇയാൾ ശ്രമിച്ചെന്നാണ് കേസുള്ളത്. സംഭവത്തിൽ ഇയാളെ പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് സജിമോനെ വീണ്ടും സിപിഎമ്മിൽ തിരിച്ചെടുക്കുകയും ചുമതലകൾ നൽകുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്കെതിരായ നടപടികൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്.