വിദേശത്ത് ജോലി വാഗ്‌ദാനം,17 ലക്ഷവുമായി മുങ്ങി, നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ അറസ്റ്റിൽ

വയനാട്: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയൻ സ്വദേശിയെ വയനാട് സൈബർ പോലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടി. കൽപ്പറ്റ സ്വദേശിനി നൽകിയ പരാതിയിലാണ് നൈജീരിയൻ സ്വദേശി മോസിസ് ഇക്കർണ്ണയെ ബംഗ്ളൂരുവിൽ വെച്ച് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ താമസിച്ച് ഇടക്ക് ഡി.ജെ. പാർട്ടിയും ബാക്കി സമയത്ത് തട്ടിപ്പുകളും നടത്തി വരുന്നയാളാണ് മോസിസ് ഇക്കർണ്ണ.കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടുകയായിരുന്നു.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നു അന്വേഷിച്ച് വരികയാണ് പോലീസ്.

ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും പണവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.വിദേശ ജോലി തട്ടിപ്പിന് നിരവധി പേർ ഇരകളാവുന്നുണ്ടങ്കിലും വിദേശ പൗരൻമാർ പിടിക്കപ്പെടുന്നത് അപൂർവ്വമാണെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണന്നും ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു.